തൃശൂർ പഴയന്നൂരിൽ എടിഎം കവർച്ചാ ശ്രമം; പ്രതികൾ അറസ്റ്റിൽ

തൃശൂർ പഴയന്നൂർ കൊണ്ടാഴിയിൽ എസ്ബിഐ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ തൃക്കടീരി മാങ്ങോട് പ്രജിത്, വാണിയംകുളം തൃക്കംകോട് രാഹുൽ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പുലർച്ചെ രണ്ടരയോടെയായിരുന്നു കവർച്ചാ ശ്രമം നടന്നത്. ഗ്യാസ്‌കട്ടർ ഉപയോഗിച്ചാണ് എടിഎം തകർക്കാൻ ശ്രമിച്ചത്. മെഷീൻ ഭാഗികമായി തകർത്തിട്ടുണ്ട്. എന്നാൽ ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ വാഹനം ഉപേക്ഷിച്ച് പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തുനിന്ന് ഗ്യാസ്‌കട്ടറും, ആയുധങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.
രക്ഷപെട്ട പ്രതികൾ ഓട്ടോയിൽ വടക്കാഞ്ചേരിയിലും കൊരട്ടിയിലും എത്തിയ ശേഷം തിരിച്ച് തൃശൂരിലെത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. മുമ്പ് സമാനമായി ഒറ്റപ്പാലത്തും ഇതേ സംഘം എടിഎം കവർച്ചാശ്രമം നടത്തിയിരുന്നു. അന്നും പണം കവരാൻ പ്രതികൾക്ക് സാധിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here