Advertisement

രാജ്യസഭയിൽ എസ്പിജി ഭേദഗതി ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

December 3, 2019
0 minutes Read
parliament

രാജ്യസഭയിൽ എസ്പിജി ഭേദഗതി ബിൽ സർക്കാർ അവതരിപ്പിച്ചു. പ്രധാമന്ത്രിയ്ക്ക് മാത്രമായി എസ്പിജി സംരക്ഷണം ചുരുക്കുന്ന ബില്ലാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. എസ്പിജി ഭേദഗതി ബില്ല് കേന്ദ്രസർക്കാർ നേരത്തേ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു.

അതേസമയം പൗരത്വ ഭേദഗതി ബില്ല് അവതരണവുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ബിൽ അടുത്ത ആഴ്ചത്തെ സമ്മേളനത്തിലാകും അവതരിപ്പിയ്ക്കുക. രാജ്യത്തെ മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ നിർദേശിയ്ക്കുന്നതാണ് ബിൽ. ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലെ സൗനജ്യ ചികിത്സാ വിഷയവും ഇന്ന് ലോക്‌സഭയിൽ ഉന്നയിക്കപ്പെട്ടു. രമ്യ ഹരിദാസാണ് വിഷയം സഭയുടെ ശ്രദ്ധയിൽ എത്തിച്ചത്. പുതിയ വ്യവസ്ഥകൾ സാധാരണക്കാരന് ചികിത്സ ഇല്ലാതാക്കുമെന്ന് ആരോപിച്ച അവർ പുതിയ വ്യവസ്ഥകൾ അടിയന്തരമായി പിൻവലിയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top