ശബരിമല ഇടത്താവളങ്ങളിലെ ഭക്ഷണശാലകളില്‍ പരിശോധന; 451 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ശബരിമല തീര്‍ത്ഥാടകരുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ രാത്രികാല പരിശോധന നടത്തി. സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം മാത്രം 780 ഭക്ഷണശാലകള്‍ പരിശോധിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ക്രമക്കേടുകള്‍ കണ്ടെത്തിയ 305 സ്ഥാപനങ്ങള്‍ക്ക് പരിഹരിക്കുന്നതിനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടന കാലം ആരംഭിച്ച് ഇതുവരെ 1176 ഭക്ഷണശാലകള്‍ പരിശോധിച്ചതില്‍ 451 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം 32 (നോട്ടീസ് നല്‍കിയത് 20), കൊല്ലം 38 ( നോട്ടീസ് നല്‍കിയത് ഒമ്പത്), പത്തനംതിട്ട 25 (നോട്ടീസ് നല്‍കിയത് 11), ആലപ്പുഴ 25 (നോട്ടീസ് നല്‍കിയത് 11), കോട്ടയം 32 (നോട്ടീസ് നല്‍കിയത് എട്ട്), ഇടുക്കി 34 ( നോട്ടീസ് നല്‍കിയത് 15), എറണാകുളം 211 (നോട്ടീസ് നല്‍കിയത് 89), തൃശൂര്‍ 84 (നോട്ടീസ് നല്‍കിയത് 21), പാലക്കാട് 68 (നോട്ടീസ് നല്‍കിയത് 30), മലപ്പുറം 21 (നോട്ടീസ് നല്‍കിയത് അഞ്ച്), കോഴിക്കോട് 32 (നോട്ടീസ് നല്‍കിയത് 13), വയനാട് 33, കണ്ണൂര്‍ 92 (നോട്ടീസ് നല്‍കിയത് 49), കാസര്‍ഗോഡ് 53 (നോട്ടീസ് നല്‍കിയത് 24) എന്നിങ്ങനെയാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here