Advertisement

നിർമാണ ചെലവിലെ വർധനവ്; അടുത്ത വർഷം മുതൽ മാരുതിയുടെ വാഹനങ്ങൾക്ക് വില കൂടും

December 3, 2019
0 minutes Read

അടുത്ത വർഷം മുതൽ മാരുതിയുടെ വാഹനങ്ങൾക്ക് വില കൂടും. നിർമാണ ചെലവ് വർധിച്ച സാഹചര്യത്തിലാണ് പതിയ തീരുമാനം. ജനുവരി മുതലാണ് പുതുക്കിയ വില നിലവിൽ വരുന്നത്. വിവിധ മോഡലുകൾക്ക് വ്യത്യസ്ത നിരക്കിലാണ് വില വർധനവ്. നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ കത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 5ശതമാനത്തോളം വില വർധിപ്പിക്കുമെന്നാണ് സൂചന.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മാരുതിയുടെ ഈ വില വർധനവ് ഉപഭോക്താക്കളെ ബാധിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. മാരുതിയുടെ ജനപ്രിയ മോഡലുകളായ ആൾട്ടോ,വാഗണർ, സിഫ്റ്റ് ഡിസൈർ തുടങ്ങിയ മോഡലുകൾക്ക് വലിയ തോതിലുള്ള വർധനവുണ്ടാകും.

അതേ സമയം, നവംബർ മാസത്തിൽ മാരുതിയുടെ ാഹന വിപണി 3.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടെ വില വർധനവ് ഉപഭോക്താക്കളെ വലിയ രീതിയിൽ തന്നെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top