വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് പരിഷ്‌കരണം; യൂണിവേഴ്‌സിറ്റി ഭരണകാര്യാലയത്തിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ മാർച്ച്

വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് യോഗം നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭരണ കാര്യാലയത്തിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ മാർച്ച്. നിലവിലെ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്‌ഐ മാർച്ച്. തെരഞ്ഞെടുപ്പ് നിയമങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ്, കെഎസ്‌യു ഫ്രറ്റേണിറ്റി സംഘടനകളുടെയും പ്രതിഷേധം. ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവർത്തകർക്ക് നേരേ പൊലീസ് ലാത്തിവീശി.
സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് പരിഷ്‌കരിക്കാൻ സിൻഡിക്കേറ്റ് യോഗം ചേരുന്ന എഡി ബ്ലോക്കിലേക്കാണ് വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തിയത്. ഗവൺമെന്റ് എയ്ഡഡ് കോളജുകൾക്ക് മാത്രം നേരിട്ടുള്ള വോട്ടും, സ്വാശ്രയ കോളജുകൾക്ക് പ്രാതിനിധ്യ വോട്ടും എന്ന പരിഷ്‌കാരത്തിനാണ് സിൻഡിക്കേറ്റ് ഒരുങ്ങുന്നത്. ഇത് എസ്എഫ്‌ഐയെ സംരക്ഷിക്കാനാണ് ഈ പരിഷ്‌കരണമെന്നാണ് എംഎസ്എഫ് കെഎസ്‌യു ഫ്രറ്റേണിറ്റി പ്രവർത്തകർ ആരോപിക്കുന്നത്.
Read Also : എം.ജി ഉത്തരക്കടലാസ് കൈമാറ്റ വിവാദം; കുറ്റസമ്മതം നടത്തി വൈസ് ചാൻസലർ
അതേസമയം തെരഞ്ഞെടുപ്പ് സാശ്രയ കോളജുകളിൽ വിദ്യാർത്ഥി ആനുപാതികമായി കാലാനുസൃതമായി പരിഷ്‌ക്കരിണമെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം. എഡി ബ്ലോക്കിലേക്ക് മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കെഎസ്‌യു പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി.
ഫ്രറ്റേണിറ്റി ജനറൽ സെക്രട്ടറി കെഎസ് നിസാർ, കെ.എസ്‌യു. ജില്ലാ വൈസ് പ്രസിഡന്റ് ഹസ്താഫ് എന്നിവർക്ക് ലാത്തി ചാർജിൽ പരിക്കേറ്റു.
Story Highlights : KSU, University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here