Advertisement

വയനാട് ചുരത്തിലൂടെ സാഹസിക യാത്ര; വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കി

December 3, 2019
Google News 0 minutes Read

വയനാട് ചുരത്തിലൂടെ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കി. മൂന്നു മാസത്തേക്കാണ് പേരാമ്പ്ര സ്വദേശി ഷഫീറിന്റെ ലൈസന്‍സ് റദ്ദാക്കിയത്. വാഹന ഉടമയെ മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവത്കരണ ക്ലാസിലും പങ്കെടുപ്പിക്കും. വയനാട് ചുരത്തില്‍ സാഹസികമായി വണ്ടിയോടിച്ച സംഭവത്തിലാണ് പേരാമ്പ്ര സ്വദേശി ഷഫീറിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കിയത്. ഇയാള്‍ തന്നെയാണ് വാഹനത്തിന്റെ ഉടമയെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.

യാത്രയ്ക്ക് ഉപയോഗിച്ച് 2001 മോഡല്‍ സാന്‍ട്രോ കാര്‍ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു .ഇന്ന് രണ്ട് മണിക്ക് ചേവായൂരിലെ ആര്‍ടിഒ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഷഫീര്‍ ഹാജരായില്ല. പകരം വടകര ആര്‍ടിഒ ഓഫീസില്‍ ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും ഏല്‍പ്പിക്കുകയായിരുന്നു.

എടപ്പാളില്‍ നടക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവത്കരണ ക്ലാസില്‍ ഷഫീര്‍ പങ്കെടുക്കണം. വാഹനവുമായി സാഹസിക പ്രകടനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here