സിനിമാ ലൊക്കേഷനുകളിൽ ഇഷ്ടം പോലെ മയക്കുമരുന്ന് പരിശോധന നടത്താൻ സാധിക്കില്ല: എകെ ബാലൻ

സിനിമാ ലൊക്കേഷനുകളിൽ ഇഷ്ടം പോലെ മയക്കുമരുന്ന് പരിശോധന നടത്താൻ സർക്കാരിന് സാധിക്കില്ലെന്ന് മന്ത്രി എകെ ബാലൻ. സാധാരണ സാഹചര്യങ്ങളിൽ അനുമതി ഇല്ലാതെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരും.
നിർമാതാക്കൾ സർക്കാരിന് പരാതിയൊന്നും നൽകിയിട്ടില്ലെന്നും എകെ ബാലൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നേരത്തെ സിനിമാ മേഖലയിലെ ലഹരി ഉപയോഗ വിഷയത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ ഇടപെടുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
സിനിമ മേഖലയിലെ പ്രശ്നം പരിഹരിക്കാൻ സമഗ്ര നിയമനിർമാണം നടത്തുമെന്ന് കഴിഞ്ഞ ദിവസം സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ കരട് തയ്യാറായി. അടൂർ കമ്മിറ്റി റിപ്പോർട്ടും ഹേമ കമ്മിഷൻ റിപ്പോർട്ടും പരിഗണിക്കും. സിനിമാ മേഖലയിലെ മദ്യത്തിന്റെയും ലഹരിയുടെയും വിഷയത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വിനോദനികുതി സംബന്ധിച്ചുള്ള വിഷയത്തിൽ നികുതിവകുപ്പ് കാര്യങ്ങൾ പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. എന്നാൽ, സർക്കാരിന് നിവേദനം പോലും നൽകാതെ സമരത്തിലേക്ക് കടന്ന സിനിമാ വിതരണക്കാരെയും നിർമാതാക്കളെയും ചർച്ചയിൽ മന്ത്രിമാർ വിയോജിപ്പ് അറിയിച്ചു.
a k balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here