‘പാണി മേണം, പാണി മേണം കല്ല്-കോറി പാണി മേണം’: മലപ്പുറത്ത് സമരത്തിൽ മുദ്രാവാക്യം വിളിച്ച് ബംഗാളികൾ; വീഡിയോ കാണാം

‘പാണി മേണം, പാണി മേണം കല്ല്-കോറി പണി മേണം’ മുറി മലയാളത്തിൽ മുദ്രാവാക്യം വിളിക്കുന്നത് മറ്റാരുമല്ല, മലപ്പുറത്ത് ചെങ്കൽ- ക്വാറി മേഖലയിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളാണ്. കേരളത്തിലെ തൊഴിലാളികൾക്കൊപ്പം തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയാണിവരും. ‘പണി വേണം, പണി വേണം കല്ല് ക്വാറി പണി വേണ’മെന്നാണ് ഇവർ പറയാൻ ശ്രമിക്കുന്നത്. മലയാളി തൊഴിലാളികൾ ഇവരെ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ചെങ്കൽ ഉത്പ്പാദക ഉടമസ്ഥക്ഷേമ സംഘം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിലാണ് ഈ ബംഗാളി പ്രാതിനിധ്യം. മലപ്പുറം കലക്ട്രേറ്റിന് അടുത്താണ് സംഭവം നടന്നത്. മാർച്ചും ധർണ്ണയും പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒരു വർഷകാലമായി ചെങ്കൽ ക്വാറികൾക്ക് ലൈസൻസ് നൽകുന്നില്ല. അതിനാൽ തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെല്ലാം കടുത്ത ദുരിതത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here