മരട് ഫ്‌ളാറ്റ് പൊളിക്കൽ; സമീപമുള്ള വീടുകൾക്ക് വിള്ളലുണ്ടായത് പൊളിക്കൽ നടപടിയെ തുടർന്നല്ലെന്ന് നിയന്ത്രിത സ്‌ഫോടന വിദഗ്ധൻ

മരടിലെ ഫ്‌ളാറ്റുകൾക്ക് സമീപമുള്ള വീടുകൾക്ക് വിള്ളലുണ്ടായത് പൊളിക്കൽ നടപടിയെ തുടർന്നല്ലെന്ന് രാജ്യത്തെ പ്രമുഖ നിയന്ത്രിത സ്‌ഫോടന വിദഗ്ധൻ എസ്ബി സർവാതെ. കാലപ്പഴക്കംമൂലമുള്ള സ്വാഭാവിക പ്രതിഭാസമാണ് വീടുകളിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമൂലം സമീപത്തെ പാർപ്പിടങ്ങൾക്കും കെട്ടിടങ്ങൾക്കും കാര്യമായ ആഘാതമുണ്ടാകില്ലെന്നാണ് രാജ്യത്തെ പ്രമുഖ നിയന്ത്രിത സ്‌ഫോടന വിദഗ്ധൻ എസ് ബി. സർവാതെയുടെ നിലപാട്. തന്റെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിൽ മരടിൽ അപകട സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമീപത്തെ വീടുകളിലെ വിള്ളലുകൾ നിലവിലെ പൊളിക്കൽ നടപടികളുമായി കൂട്ടിക്കുഴക്കേണ്ടതില്ല.
കൊച്ചി പുല്ലേപ്പടിയിലെ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനിയേഴ്‌സ് ഇന്ത്യ, കൊച്ചി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘നിയന്ത്രിത സ്‌ഫോടനം’ എന്ന വിഷയത്തിൽ നടത്തിയ സാങ്കേതിക അവതരണത്തിൽ ദൃശ്യങ്ങൾ സഹിതം നിയന്ത്രിത സ്‌ഫോടനം സർവാതെ വിശദീകരിച്ചു. കോൺക്രീറ്റ് അവശിഷ്ടങ്ങൾ 8 -10 ദിവസങ്ങൾക്കുള്ളിൽ നിർമാർജനം ചെയ്യാനാകുമെന്നും സർവാതെ വ്യക്തമാക്കി.
Story Highlights : Maradu Flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here