തിരുവനന്തപുരത്ത് വീട്ടില്‍ നിര്‍മിച്ച വൈന്‍ 1000 ലിറ്റര്‍ വൈന്‍ പിടിച്ചു

തിരുവനന്തപുരം തുമ്പയില്‍ വീട്ടില്‍ നിര്‍മിച്ച വൈന്‍ പിടിച്ചെടുത്തു. 1000 ലിറ്റര്‍ വൈനാണ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജാനറ്റ് എന്ന സ്ത്രീക്കെതിരെ കേസെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വൈന്‍ പിടിച്ചെടുത്തത്.
ക്രിസ്തുമസ് പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് ലഹരിയുള്ള വൈന്‍ വ്യാജമായി ഉത്പാദിപ്പിച്ചു വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ചെയ്യുന്നവരെ പിടിക്കാന്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് വൈന്‍ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട് 3 മണിയോടെ നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം തുമ്പയില്‍ നിന്ന് 1000 ലിറ്റര്‍ വൈന്‍ പിടിച്ചെടുത്തു. അനധികൃതമായി വൈന്‍ നിര്‍മ്മിച്ചതിനു ജാനറ്റ് എന്ന സ്ത്രീക്കെതിരെ കേസെടുത്തിട്ടുണ്ട്. വൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങളും പിടിച്ചെടുത്തു.
എക്‌സൈസ് ഇന്റലിജന്‍സും നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ആല്‍ക്കഹോള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തും. പ്രത്യേക പരിശോധന തുടരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Story Highlights- Thiruvananthapuram, 1000 liters Homemade wines, seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here