Advertisement

‘ജോലിഭാരം മാനസിക സമ്മർദത്തിന് കാരണമായി’; തൃശൂർ ക്യാമ്പിലെ എസ്‌ഐയുടേത് ആത്മഹത്യ

December 4, 2019
1 minute Read

തൃശൂർ പൊലീസ് അക്കാദമി എസ്‌ഐയും ഇടുക്കി വാഴവര സ്വദേശിയുമായ അനിൽ കുമാറിന്റേത് ആത്മഹത്യയെന്ന് പൊലീസ്. കടുത്ത മാനസിക സമ്മർദം ആത്മഹത്യയിലേക്ക് നയിച്ചെന്ന് വ്യക്തമാക്കിയുള്ള കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു.

ജോലിഭാരം മാനസിക സമ്മർദത്തിന് കാരണമായെന്നും അനിൽ കുമാർ കുറിപ്പിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

വാഴവരയിലുള്ള പുരയിടത്തിന് സമീപമാണ് അനിൽ കുമാറിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. വിഷം ഉള്ളിൽ ചെന്നായിരുന്നു മരണം. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

Read also: ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

story highlights- SI, idukki, suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top