Advertisement

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥികളല്ലാത്ത താമസക്കാരെ പുറത്താക്കാൻ നിർദ്ദേശം

December 4, 2019
Google News 0 minutes Read

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥികളല്ലാത്ത താമസക്കാരെ പുറത്താക്കാന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. ഹോസ്റ്റലിലെ മൂവ്മെന്റ് രജിസ്റ്റർ കർശനമാക്കണമെന്നും താക്കീത് നൽകിയിട്ടുണ്ട്. പൂർവ വിദ്യാർഥികൾക്കും ഈ വിലക്ക് ബാധകമാണ്.

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വർഷങ്ങളായി താമസിച്ചു വന്ന പൂർവ വിദ്യാർഥിയും, എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന മഹേഷ്, കെഎസ്‌യു അനുഭാവിയായ വിദ്യാർത്ഥിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിരുന്നു. യൂണിവേഴ്സിറ്റി ഹോസ്റ്റൽ നാഥനില്ലാ കളരിയാണെന്ന ആരോപണവും ശക്തമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

അതിഥികളായി നിൽക്കാൻ വരുന്നവരെ ഇനി അനുവദിക്കുകയില്ല. പുറത്ത് നിന്നെത്തുന്ന സന്ദർശകരടക്കമുള്ളവരെ നിയന്ത്രിക്കാൻ മൂവ്മെന്റ് രജിസ്റ്റർ കരശനമാക്കണമെന്ന് താക്കീതും നൽകിയിട്ടുണ്ട്. നിലവിൽ ഹോസ്റ്റലിൽ 313 വിദ്യാർഥികളുണ്ടെന്നാണ് വാർഡന്റെ റിപ്പോർട്ട്. കെഎസ്‌യു അനുഭാവിയായ വിദ്യാർഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ പോലീസ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ ചില എസ്എഫ്ഐ യൂണിയൻ നേതാക്കളുടെയും ഗുണ്ടകളുടെയും താവളമായി ഹോസ്റ്റൽ മാറിയെന്ന് കെഎസ്‌യു ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here