Advertisement

ബാറ്ററി തീര്‍ക്കുന്നു എന്ന ചീത്ത പേര് മാറ്റാന്‍ പുതിയ അപ്‌ഡേഷനൊരുങ്ങി വാട്‌സാപ്പ്

December 4, 2019
Google News 2 minutes Read

വാട്‌സാപ്പ് ഉപയോഗം നിങ്ങളുടെ ഫോണിന്റെ ബാറ്ററിയുടെ സിംഹഭാഗവും തീര്‍ക്കുന്ന എന്ന പരാതിയുണ്ടോ. ഉപഭോക്താകളുടെ പരാതി പരിഹരിക്കാന്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സാപ്പെത്തുന്നു. ഓട്ടോമാറ്റിക്കായി തന്നെ ഫോണിലെ ചാര്‍ജ് അനുസരിച്ച് ഡാര്‍ക്ക് മോഡ് ഓണാകുകയും ഓഫാകുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചര്‍. ഓരോ അപ്‌ഡേഷനിലും ജനോപകാരപ്രദമായ നിരവധി ഫീച്ചറുകള്‍ പുതിയതായി അവതരിപ്പിക്കാന്‍ കമ്പനി ശ്രമിക്കാറുണ്ട്.

ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഏറ്റവും അവസാനം വാട്‌സാപ്പ് വരുത്തിയ മാറ്റം. ഡാര്‍ക്ക് തീം എന്ന പേരില്‍ ബാറ്ററി സേവര്‍ സെറ്റിങ്‌സ് ഓപ്ഷനുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. വാട്‌സാപ്പ് ബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.

ഫോണിലെ ബാറ്ററി കുറയുന്ന സമയത്ത് വാട്‌സാപ്പില്‍ ഡാര്‍ക്ക് തീം എനേബിള്‍ ആകും. തീം എന്ന പേരില്‍ തന്നെ പുതിയ ഓപ്ഷനുകള്‍ കൊണ്ടുവരാനാണ് വാട്‌സാപ്പിന്റെ ശ്രമം. എന്നാല്‍ ഈ പുതിയ അപ്‌ഡേഷനുകള്‍ ആന്‍ഡ്രോയിഡ് 9 പൈ കൂടാതെ മറ്റു ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മാത്രമാണ് ലഭ്യമാകുക.

 

Story Highlights- WhatsApp launches new update, mobile battery life 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here