യുഡിഎഫ് നേതൃയോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം

കോട്ടയത്ത് യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം. തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് ധാരണകള്‍ ലംഘിക്കുന്നു എന്നാരോപിച്ചാണ് ഇരു ചേരികളും തമ്മില്‍ തര്‍ക്കമുണ്ടായത്. വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെടുമെന്ന് യുഡിഎഫ് ജില്ലാ നേതാക്കള്‍ പ്രതികരിച്ചു.
കോട്ടയം അകലകുന്നം പഞ്ചായത്ത് ആറാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തെ മറികടന്ന് പിജെ ജോസഫ് പക്ഷത്തിന് രണ്ടില ചിഹ്നം ലഭിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും, ചങ്ങനാശേരി നഗരസഭയിലും അധ്യക്ഷ സ്ഥാനങ്ങളെ ചൊല്ലിയുള്ള അവകാശവാദങ്ങള്‍, ജോസ് പക്ഷം അംഗീകരിക്കാതെ വന്നതോടെയാണ് അകലകുന്നത്ത് ജോസഫ് പിടിമുറുക്കിയത്.
ഇരു വിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ജില്ലാ യുഡിഎഫ് നേതൃയോഗത്തില്‍ വാക്കപതര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. യുഡിഎഫ് ധാരണകള്‍ ലംഘിക്കുന്ന ജോസ് പക്ഷത്തിനെതിരെ പരാതി നല്‍കുമെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
എന്നാല്‍ അകലകുന്നത്ത് പഞ്ചായത്തിലടക്കം നിയമപരമായി പ്രതിരോധം തീര്‍ക്കുമെന്നാണ് ജോസ് വിഭാഗത്തിന്റെ മറുപടി.
തര്‍ക്കം മുറുകിയതോടെ വിഷയം സംസ്ഥാന നേതൃത്വത്തിന് വിട്ട് ജില്ലാ യുഡിഎഫ് നേതാക്കള്‍ ഒഴിഞ്ഞു മാറി.
Story Highlights- Joseph and Jose factions, Kerala Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here