ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്ന് ചാടിയയാള്‍ മരിച്ചു

ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്ന് ചാടിയയാള്‍ മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷാണ് മരിച്ചത്. ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്ന് രാജേഷ് നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജേഷ് എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കി തന്റെ ഭൂമി തട്ടിയെടുത്തെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകനെ കാണാനാണ് ഹൈക്കോടതിയില്‍ എത്തിയതെന്നാണ് വിവരം. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here