Advertisement

സാമ്പത്തിക മാന്ദ്യം മനുഷ്യ നിർമിത ദുരന്തമെന്ന് പി ചിദംബരം

December 5, 2019
1 minute Read

രാജ്യത്തെ സാമ്പത്തിക മാന്ദ്യം മനുഷ്യ നിർമിത ദുരന്തമാണെന്ന് പി ചിദംബരം. കഴിഞ്ഞ 106 ദിവസത്തിന് ശേഷം സ്വാതന്ത്ര്യത്തിന്റെ വായു അനുഭവിച്ച താൻ കശ്മീരിലെ ജനങ്ങളെ കുറിച്ചാണ് ആലോചിക്കുന്നതെന്നും ചിദംബരം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാർ നയങ്ങളെ കടന്നാക്രമിച്ചു ചിദംബരം കോടതിയിൽ നിന്ന് അന്തിമ നീതി ലഭ്യമാകുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കി.

രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന ഉത്കണ്ഠ പങ്കു വെച്ചു കൊണ്ടായിരുന്നു ജയിലിൽ നിന്നിറങ്ങിയ ശേഷമുള്ള ആദ്യ വാർത്താ സമ്മേളനം ചിദംബരം നടത്തിയത്. കേന്ദ്ര സർക്കാർ നയങ്ങൾ മാത്രമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. രാജ്യത്തെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുകയാണ് സർക്കാർ ചെയ്യുന്നത്.

ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധിക്കും. എന്നാൽ പ്രതിസന്ധിക്ക് കാരണമായ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ തീരുമാനങ്ങളെ ഇപ്പോഴും സർക്കാർ ന്യായീകരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി ചാക്രികം ആണെന്ന സർക്കാർ ധാരണ തെറ്റാണ്. എല്ലാ സീസണിലും വരുന്ന ഒന്നാണ് സാമ്പത്തിക പ്രതിസന്ധി എന്ന് പറയാത്തത് ഭാഗ്യമാണെന്നും ചിദംബരം പരിഹസിച്ചു.

എല്ലാ വ്യവസായികളും മാധ്യമങ്ങളും സർക്കാരിനെതിരെ സംസാരിക്കാൻ ഭയപെടുകയാണ്. ജനങ്ങൾ നിങ്ങളുടെ പത്രങ്ങൾ വാങ്ങുകയും ചാനൽ സബ്സ്ക്രൈബ് ചെയുകയും ചെയ്യുന്നത് സത്യം അറിയുന്നതിനാണെന്നും ചിദംബരം പറഞ്ഞു.

Story Highlights: P Chidambaram, Financial Crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top