Advertisement

കുളിമുറിയിൽ പൂട്ടിയിട്ട് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; ഒരാൾ പിടിയിൽ

December 6, 2019
Google News 1 minute Read
9 year old raped by bjp leader

കൊൽക്കത്തയിൽ കുളിമുറിയിൽ പൂട്ടിയിട്ട് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പത്തൊമ്പതുകാരനായ അയൽവാസിയെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.

വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ നടുക്കിയ സംഭവം അരങ്ങേറുന്നത്. കൊൽക്കത്തയിലെ ഗാർഡൻ റീച്ചിലെ തരാതല റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ഒന്നാം നിലയിൽവച്ചാണ് കുട്ടി പീഡിപ്പിക്കപ്പെടുന്നത്. പെൺകുട്ടിയുടെ അമ്മയാണ് പൊലീസ് പരാതി നൽകിയത്.

Read Also : ഹൈദരാബാദ് പീഡനം; പൊലീസ് വെടിവച്ചു കൊന്ന പ്രതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ മറവു ചെയ്യരുതെന്ന് ഹൈക്കോടതി

പെൺകുട്ടിയുടെ അയൽവാസിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പെൺകുട്ടിയടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

Story Highlights – Rape, Child Rape, Kolkata

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here