Advertisement

ഐലീഗില്‍ രണ്ടാം ജയവുമായി ഗോകുലം എഫ്‌സി; പോയിന്റ് പട്ടികയില്‍ ഒന്നാമത്

December 6, 2019
1 minute Read

ഹെന്റി കിസേക്കയുടെ ചിറകില്‍ ആദ്യ എവേ മത്സരത്തില്‍ ഗോകുലം എഫ്‌സിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യന്‍ ആരോസിനെ ഗോകുലം എഫ്‌സി പരാജയപ്പെടുത്തിയത്.

ഐലീഗില്‍ ഗോകുലം കേരള എഫ്‌സിയുടെ ആദ്യ എവേ മത്സരമായിരുന്നു ഗോവയില്‍ നടന്നത്. 48-ാം മിനുട്ടില്‍ ഹെന്റി കിസേക്കയാണ് ഗോകുലത്തിന് വേണ്ടി വിജയഗോള്‍ നേടിയത്.

വാസ്‌കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ഗോകുലം കേരള എഫ്‌സിയുടെ ഒട്ടെറെ അവസരങ്ങള്‍ ഗോള്‍ മുഖത്തുനിന്ന് ലക്ഷ്യം തെറ്റി. ആദ്യം മുതല്‍ ആക്രമിച്ച് കളിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ ഗോകുലത്തിന് തിരിച്ചടിയായി. ഗോകുലം എഫ്‌സിയുടെ ഡിഫെന്‍ഡര്‍ ആന്‍ഡ്രെ എറ്റിയെന്‍ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായി.

ഈ വിജയത്തോടെ ഗോകുലം കേരള എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നമതായി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറു പോയിന്റാണ് ടീമിനുള്ളത്.

Story higlights-

 Gokulam FC, Henry Kiseka, Indian Arrows 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top