‘ഇത് വെള്ളരിക്കാപ്പട്ടണമല്ല’; ഹൈദരാബാദ് പീഡനക്കേസ് പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തെ ശക്തമായി വിമർശിച്ച് തെലങ്കാന ബിജെപി നേതൃത്വം

ഹൈദരാബാദിൽ ഡോക്ടറെ പീഡിപ്പിച്ച് കത്തിച്ചുകൊന്ന കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തെ ശക്തമായി വിമർശിച്ച് തെലങ്കാനാ ബിജെപി. വിഷയത്തിൽ സംസ്ഥാന സർക്കാരും പൊലീസും മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകണമെന്നും ബിജെപി നേതൃത്വം ആവശ്യമുന്നയിച്ചു.
കൂട്ടബലാത്സംഗത്തെയും കൊലപാതകത്തെയും അപലപിച്ച പാർട്ടി യുവതിക്ക് നീതി ലഭിക്കാൻ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയിൽ സംസ്ഥാന സർക്കാരിനു മേൽ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നുവെന്ന് ബിജെപി വക്താവ് കെ. കൃഷ്ണസാഗർ റാവു പറഞ്ഞു.
എന്നാൽ ഇന്ത്യ ഭരണഘടനയും നിയമ സംവിധാനവുമുള്ള രാജ്യമാണ്, വെള്ളരിക്കാപ്പട്ടണമല്ലെന്ന് റാവു വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ രാഷ്ട്രീയവത്കരിക്കുന്ന രീതി ശരിയല്ല. സർക്കാരും പൊലീസും വാർത്താ സമ്മേളനം നടത്തിയ ശേഷം മാത്രമേ ഉത്തരവാദിത്വമുള്ള ദേശീയ പാർട്ടി എന്ന നിലയിൽ ബിജെപി ഈ വിഷയത്തിൽ പ്രതികരിക്കൂ.
അതേസമയം, തെലങ്കാന പൊലീസിനെ അഭിനന്ദിച്ച് ചില ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുമുണ്ട്. പൊലീസിനെപ്പോലെ പ്രവർത്തിക്കാൻ തെലങ്കാന പൊലീസിനെ അനുവദിച്ചതിൽ നേതാക്കളെയും ഹൈദരാബാദ് പൊലീസിനെയും അഭിനന്ദിക്കുന്നതായി കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോർ ട്വീറ്റ് ചെയ്തിരുന്നു.
hydrabad encounter, telenga bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here