ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ വെടിവച്ചിട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് നിർഭയയുടെ അമ്മ

ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും പൊലീസുകാർ വെടിവച്ചു കൊന്നതിൽ പ്രതികരിച്ച് ഡൽഹി നിർഭയ കേസിലെ പെൺകുട്ടിയുടെ അമ്മ. പ്രതികൾക്ക് കിട്ടിയ ശിക്ഷയിൽ താൻ സന്തോഷവതിയാണ്. പൊലീസുകാർ അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു. വെടിവച്ച പൊലീസുകാർക്കെതിരെ നടപടികളൊന്നും എടുക്കരുതെന്നും നിർഭയയുടെ അമ്മ ആശാ ദേവി എഎൻഐയോട് പറഞ്ഞു.
Read Also: ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ വെടിവച്ചിട്ടത് ആഘോഷമാക്കി പെൺകുട്ടികൾ; വീഡിയോ കാണാം
പ്രതികൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തെളിവെടുപ്പിനിടെ ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം.
യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നവംബർ 28ന് പുലർച്ചെയാണ് നാടിനെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്.
nirbhaya, hydrabad gang rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here