Advertisement

ബാബറി മസ്ജിദ് ദിനം: ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കി

December 6, 2019
Google News 1 minute Read

ബാബറി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പൊലീസും കേന്ദ്ര സേനയും സംയുക്തമായാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സന്നിധാനത്ത് 1100 പൊലീസുകാര്‍ക്കാണ് സുരക്ഷാ ചുമതല. ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട് . ട്രാക്ടറിലും തലച്ചുമടായും സന്നിധാനത്തേയ്ക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ പമ്പയിലും മരക്കൂട്ടത്തും പരിശോധിക്കും.
പുല്‍മേട് വഴി വരുന്ന തീര്‍ത്ഥാടകരെയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

Read More: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 27 വര്‍ഷം; ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെയും വിവിധ സേനാവിഭാഗങ്ങളുടെയും റൂട്ട് മാര്‍ച്ച് ഇന്നലെ സന്നിധാനത്ത് നടന്നിരുന്നു. സോപാനത്തിന് ഇടതുവശത്ത് നെയ്‌ത്തേങ്ങ ഉടയ്ക്കുന്നതിന് ഇന്ന് തീര്‍ത്ഥാടകര്‍ക്ക് അനുവാദമില്ല. പകരം മാളികപ്പുറത്തിന് സമീപമുള്ള നെയ്‌ത്തോണിയില്‍ തേങ്ങ ഉടയ്ക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here