മണ്ഡല-മകരവിളക്ക് മഹോത്സവം; ശബരിമല നട വരവിൽ ഇരട്ടി വർധനവ്

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട വരുമാനത്തിൽ വർധനവ് നടതുറന്നതിനു ശേഷം ഡിസംബർ അഞ്ചുവരെ ശബരിമലയിൽ 66,11,75840 രൂപയുടെ വരവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്ന് 22 ദിവസം പിന്നിടുമ്പോൾ ശബരമല നട വരുമാനത്തിൽ ഇരട്ടി വർധനവാണുണ്ടായിട്ടുള്ളത്.
കഴിഞ്ഞ വർഷം ഡിസംബർ അഞ്ചുവരെ 39 കോടി രൂപയോളമായിരുന്നു നടവരവ്. അപ്പം അരവണ വിൽപനയിലും വർധനവുണ്ടായിട്ടുണ്ട്. അരവണ 13 ലക്ഷവും അപ്പം രണ്ട് ലക്ഷവും സ്റ്റോക്കുണ്ട്. ലോഡ് എത്തിയതോടെ ശർക്കരയുടെ കുറവ് പരിഹരിച്ചതായും. നെയ് ക്ഷാമം പരിഹരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിച്ചതായും ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാർ പറഞ്ഞു.
നട തുറന്നതിനു ശേഷം ഇതുവരെ അഞ്ച് കോടിയോളം രൂപയുടെ നാണയങ്ങൾ എണ്ണി തീർക്കുന്നതിനായി അവശേഷിക്കുന്നുണ്ട്. ഇതിന് പരിഹാരമായി നാണയങ്ങൾ എണ്ണുന്നതിന് കൂടുതൽ യന്ത്രങ്ങളും ആളുകളെയും എത്തിക്കുവാൻ തീരുമാനായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here