Advertisement

രാജ്യാന്തര ചലച്ചിത്ര മേള; മത്സരചിത്രങ്ങളുടെ പ്രദർശനത്തിന് വൻ ജനപങ്കാളിത്തം

December 7, 2019
1 minute Read

രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരചിത്രങ്ങളുടെ പ്രദർശനത്തിന് വൻ ജനപങ്കാളിത്തം. ബ്രറ്റ് മൈക്കൽ ഇന്നസിന്റെ ദക്ഷിണാഫ്രിക്കൻ ചിത്രം ഫിയാൽ ചൈൽഡ് ആണ് മേളയിൽ ആദ്യം പ്രദർശിപ്പിച്ചത്. 64 ചിത്രങ്ങളാണ് രണ്ടാം ദിനമായ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

മേള രണ്ടാം ദിനത്തിലെത്തിയതോടെ തീയറ്ററുകളിൽ പ്രേക്ഷക പങ്കാളിത്തമേറി. ചിത്രങ്ങൾ കാണാൻ മണിക്കൂറുകൾ പ്രേക്ഷകർ ക്യൂ നിൽക്കുന്ന കാഴ്ച്ച. മത്സര വിഭാഗത്തിൽ ഇന്ന് നാല് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 1800 കളിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന സംഭവത്തിന്റെ നേർക്കാഴ്ചകൾ പറഞ്ഞ ഫിലാസ് ചൈൽഡ് ആയിരുന്നു ആദ്യം പ്രദർശിപ്പിച്ചത്. വെള്ളക്കാരനായ അനാഥ ബാലനെ എടുത്തു വളർത്തുന്ന കറുത്ത വർഗ്ഗക്കാരിയുടെ ജീവിതം പറയുന്ന സിനിമ പ്രേക്ഷകർ ഏറ്റെടുത്തു.

അലൻ ഡെബർട്ടൻ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം പാകെരറ്റ്, സിനിമാ ഓപ്പറേറ്ററുടെ കഥ പറയുന്ന ജോസ് മരിയ കാബ്രലിന്റെ ദി പ്രൊജക്ഷനിസ്റ്റ് എന്നീ ചിത്രങ്ങളും മത്സരവിഭാഗത്തിലെ പ്രധാന ആകർഷണമാണ്. വിവിധ വിഭാഗങ്ങളിലെ പതിനെട്ട് 18 സിനിമകളുടെ ആദ്യ പ്രദർശനം കൂടിയായിരുന്നു ഇന്ന്. ലൈഫ് ടൈം ആച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഫെർണാണ്ടോ സൊളാനസിന്റെ ‘ദ ജേണിയും’ ഇന്ന് പ്രദർശിപ്പിച്ചു. നാല് തവണ ‘ബാഫ്റ്റ’ പുരസ്‌കാരം ലഭിച്ച ബ്രിട്ടീഷ് സംവിധായകൻ ആസിഫ് കപാഡിയ ഒരുക്കിയ ‘ഡിഗോ മറഡോണ’ ഡോക്യുമെന്ററിയുടെ സ്‌പെഷ്യൽ സ്‌ക്രീനിങ്ങും രണ്ടാം ദിവസത്തിന്റെ പ്രത്യേകതയാണ്. നൂറ്റാണ്ടിന്റെ ഗോൾകൊണ്ട് തലമുറകളെ ത്രസിപ്പിച്ച ഫുട്‌ബോൾ ഇതിഹാസത്തിന്റെ വളർച്ചയാണ് ചിത്രത്തിന്റെ പ്രമേയം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top