Advertisement

കെ ടി ജലീലിന്റെ വസതിയിലേക്ക് കെഎസ്‌യു മാർച്ച്; സംഘർഷം

December 7, 2019
1 minute Read

മാർക്ക് ദാന വിവാദത്തിൽപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ ജലീലിന്റെ
വളാഞ്ചേരിയിലെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ
പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം.

പൊലീസ് ലാത്തി വീശിയതോടെ ചിതറി ഓടിയ പ്രവർത്തകർ പിന്നീട് സംഘടിച്ചെത്തി മുദ്രാവാക്യം വിളിച്ച് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ കോഴിക്കോട്-തൃശൂർ ദേശീയപാതയിലൂടെയുള്ള ഗതാഗതം ഒരു മണിക്കൂറിലേറെ സമയം തടസപ്പെട്ടു. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്താണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

story highlights- ksu, k t jaleel, protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top