ബാധ ഒഴിപ്പിക്കലിന്റെ പേരിൽ തിരുവനന്തപുരത്ത് പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ തിരുവനന്തപുരം കണ്ണമൂലയിൽ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മന്ത്രവാദിയായ തൃശൂർ സ്വദേശി ബിനിഷ് ശർമക്കെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയിൽ തിരുവല്ലം പൊലീസാണ് ആദ്യം കേസെടുത്തത്.

തുടർന്ന് സംഭവം നടന്ന മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് കേസ് മാറ്റുകയായിരുന്നു. ബാധയൊഴിപ്പിക്കാനെന്ന പേരിൽ പെൺകുട്ടിയെ മുറിയിൽ പ്രവേശിപ്പിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പ്രതി ബിനിഷ് ഒളിവിലാണ്. മൊബൈൽ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top