ഉന്നാവ് പെൺകുട്ടി മരിച്ചതിൽ പ്രതിഷേധിക്കുന്നതിനിടെ മകളെ തീകൊളുത്തി കൊല്ലാൻ അമ്മയുടെ ശ്രമം

ഉന്നാവിൽ ബലാത്സംഗ കേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കുഞ്ഞിനെ തീകൊളുത്താൻ അമ്മയുടെ ശ്രമം. ഡൽഹി സഫ്ദർജംഗ് ആശുപത്രിക്ക് മുന്നിലാണ് നാടകീയ രംഗങ്ങൾ. പൊലീസ് ഇടപെട്ട് കുഞ്ഞിനെ രക്ഷിച്ചു. അമ്മ പൊലീസ് കസ്റ്റഡിയിലാണ്.

സഫ്ദർജംഗ് ആശുപത്രിയിൽ ഒരു സംഘം സ്ത്രീയുടെ പ്രതിഷേധത്തിനിടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പെൺകുഞ്ഞിന്റെ തലയിലാണ് അമ്മ പെട്രോൾ ഒഴിച്ചത്. ഈ നാട്ടിൽ പെൺമക്കൾക്ക് സുരക്ഷയില്ലെന്നും ഇനി വളർത്തിയിട്ട് കാര്യമില്ലെന്നും പറഞ്ഞായിരുന്നു അമ്മ പ്രതിഷേധിച്ചത്.

ഇന്നലെ രാത്രിയാണ് ബലാത്സംഗ കേസ് പ്രതികൾ തീകൊളുത്തിയ 23 കാരി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

ഉന്നാവിൽ വ്യാഴാഴ്ച പുലർച്ചെ നാലു മണിക്കാണ് രാജ്യത്തെ നടുക്കിയ കൊടും ക്രൂരകൃത്യം നടന്നത്. കഴിഞ്ഞ മാർച്ചിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗക്കേസിലെ രണ്ട് പ്രതികൾ അടക്കം അഞ്ച് പേർ ചേർന്നാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. റായ്ബറേലിയിലെ കോടതിയിലേക്ക് പോകാൻ പുലർച്ചെ തയാറാകുകയായിരുന്നു യുവതി. ഇതിനിടെയാണ് പ്രതികൾ ആക്രമിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചത്.കൊടും ക്രൂരത നടത്തിയവരുടെ പേരുകൾ യുവതി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

story highlights- unnao rape, gang rape‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More