ഇന്ത്യ വിന്‍ഡീസ് രണ്ടാം ട്വന്റി-ട്വന്റി; സഞ്ജു കളിക്കുമോ?

തിരുവന്തപുരത്ത് തന്റെ സ്വന്തം തട്ടകത്തില്‍ ഇന്ന് സഞ്ജു ബാറ്റ് വീശുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഹൈദരാബാദിലെ ആദ്യ ട്വന്റി-ട്വന്റി മത്സരത്തില്‍ രോഹിത്, രാഹുല്‍, കോലി, പന്ത്, ശ്രേയസ് എന്നിവരടങ്ങുന്നതായിരുന്നു ഇന്ത്യയുടെ ആദ്യ ബാറ്റിംഗ് ഓഡര്‍. നിലവിലെ സാഹചര്യത്തില്‍ ഇത് തുടര്‍ന്നാല്‍ സഞ്ജുവിന് വീണ്ടും കാത്തിരിക്കേണ്ടിവരും.
ഹൈദരാബാദില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചതും ശിഖര്‍ ധവാന്റെ ഒഴിവില്‍ ഓപ്പണറായി ഇറങ്ങിയ കെഎല്‍ രാഹുല്‍ രോഹിത്തിന് പറ്റിയ കൂട്ടാണെന്ന് തെളിയിച്ചതും സഞ്ജുവിന്റെ വരവിന് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
എന്നാല്‍ ആദ്യ ട്വന്റി-ട്വന്റി മത്സരത്തില്‍ കോലിക്കൊപ്പം നിന്ന് പന്തിന് കളി ജയിപ്പിക്കാമായിരുന്നു. പക്ഷെ അപകടകാരിയായ കോട്രലിനെതിരെ റിഷഭ് പന്ത് സംയമനം പാലിച്ചില്ല. വമ്പനടിക്ക് മുതിര്‍ന്ന താരം ലോങ് ഓഫില്‍ നിലയുറപ്പിച്ച ജേസണ്‍ ഹോള്‍ഡറിന്റെ കൈകളില്‍ ഒതുങ്ങുകയായരുന്നു. വിക്കറ്റ് കീപ്പറായോ ഓപ്പണറായോ അവസരം ലഭിച്ചില്ലെങ്കില്‍ സഞ്ജു സാംസണ്‍ ആദ്യ ഇലവനില്‍ ഉണ്ടാവുന്ന കാര്യം സംശയമാണ്.
Story highlights- sanju samson, india vs west indies, t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here