അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിനോട് അധികൃതരുടെ അവഗണന

മലപ്പുറം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥ. ഗർഭിണികളും നവജാത ശിശുക്കളും ഉൾപ്പടെയുള്ളവർ കിടക്കുന്നത് ആശുപത്രിയിലെ വരാന്തകളിൽ. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ മഞ്ചേരി മെഡിക്കൽ കോളജ് വീർപ്പുമുട്ടുമ്പോഴും അധികൃതർ അവഗണന തുടരുകയാണ്.
ആരോഗ്യ കേരളമെന്ന് നാഴികക്ക് നാൽപ്പതുവട്ടം വീമ്പ് പറയുന്നവരാണ് നമ്മൾ. പക്ഷെ ഈ അടിച്ചു കൂട്ടുന്ന മലിന്യങ്ങൾക്കിടയിൽ കിടക്കുന്നത് ഭാവിയുടെ വാഗ്ദനങ്ങളായ നമ്മുടെ വരും തലമുറയാണ്. പ്രസവിച്ചു മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പാണ് അമ്മക്കും കൈകുഞ്ഞിനും പ്രസവ വാർഡിന്റെ പുറത്തുള്ള ദിവസേന ആയിരങ്ങൾ സഞ്ചരിക്കുന്ന വരാന്തയിൽ അഭയം പ്രാപിക്കേണ്ടി വരുന്നത്. അതും എല്ലാത്തിലും നമ്പർ വൻ എന്നവകാശപ്പെടുന്ന കേരളത്തിൽ.
മെഡിക്കൽ കോളജിൽ എത്തുന്ന ഗർഭണികളുടെ അവസ്ഥയും ഇത് തന്നെ. ഒരു കട്ടിലിൽ ഒന്നിലധികം രോഗികൾ കിടക്കുന്നതും ഇവിടത്തെ പതിവ് കാഴ്ചയാണ്. എന്നാൽ തൊട്ടടുത്ത വാർഡുകളിൽ കട്ടിലുകൾ ഒഴിഞ്ഞു കിടന്നാലും ഉപയോഗിക്കാൻ അധികൃതരുടെ ശാഠ്യം അനുവദിക്കില്ല.
മഞ്ചേരിയിലെ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആയി പ്രഖ്യാപിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ അധികൃതർകമ് ആയിട്ടില്ല എന്നതാണ് സത്യം. ഭരണകൂടത്തിനാണങ്കിൽഇങ്ങനെ ഒരു ആശുപത്രി ഉള്ളതായി കണ്ടഭാവം പോലും ഇല്ല.
Story Highlights- Manjeri Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here