‘നെഹ്‌റു വലിയ ലൈംഗിക പീഡകൻ’; വിവാദ പരാമർശവുമായി സാധ്വി പ്രാചി

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ വിവാദ പരാമർശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. നെഹ്‌റു വലിയ ലൈംഗിക പീഡകനായിരുന്നുവെന്നായിരുന്നു സാധ്വി പ്രാചിയുടെ പരാമർശം. ഇന്ത്യ ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ.
നമ്മുടെ രാജ്യം രാമന്റേയും കൃഷ്‌ണെന്റേയും രാജ്യമാണ്. രാഹുൽ എന്താണ് പറയുന്നത്?. നെഹ്‌റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകൻ. നെഹ്‌റു രാമന്റേയും കൃഷ്ണന്റേയും സംസ്‌കാരം തകർത്തുവെന്നും സാധ്വി പറഞ്ഞു.
ഇന്ത്യ ലോകത്തിന്റെ പീഡന തലസ്ഥാനമായി അറിയപ്പെടുന്നുവെന്നും എന്തുകൊണ്ടാണ് ഇന്ത്യക്ക് സ്വന്തം പെൺമക്കളേയും സഹോദരിമാരേയും സംരക്ഷിക്കാൻ സാധിക്കാത്തതെന്ന് ലോകം ആശ്ചര്യപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. വയനാട്ടിൽ എത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
story highlights-Vishwa Hindu Parishad (VHP) leader, Sadhvi Prachi, jawaharlal nehru, rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here