Advertisement

പൊലീസ് സ്ത്രീകളുടെ വിശ്വാസം നേടണമെന്ന് പ്രധാനമന്ത്രി

December 8, 2019
Google News 1 minute Read

പൊലീസിന്റെ പ്രതിച്ഛായ നന്നാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ വിശ്വാസമാർജിക്കാൻ പൊലീസിന് കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൂനയിൽ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസുകാരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സുരക്ഷിതയെന്ന ബോധം സ്ത്രീകളിലുണ്ടാവാൻ ഫലപ്രദമായ പൊലീസ് സംവിധാനം അനിവാര്യമാണെന്നും മോദി പറഞ്ഞു. അതേസമയം, ഹൈദരാബാദിൽ ഉൾപ്പടെ അടുത്തിടെ നടന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നേരിട്ട് പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല.

Story highlights- narendra modi, rape case, police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here