രണ്ടാം ട്വന്റി-ട്വന്റിയിലും സഞ്ജു കളിക്കില്ല

ആരാധകര്‍ക്ക് നിരാശ നല്‍കിക്കൊണ്ട് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വിന്‍ഡീസ് രണ്ടാം
ട്വന്റി-ട്വന്റി മത്സരത്തിലും സഞ്ജു കളിക്കില്ല. അവസാന നിമിഷം വരെ കളിനടക്കുന്ന കാര്യവട്ടത്തെ മൈതാനത്ത് സഞ്ജു കളിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ അര്‍പ്പുവിളിക്കുകയായിരുന്നു. മത്സരത്തിന് തൊട്ട് മുന്‍പ് മൈതാനത്ത് ടീമിനൊപ്പം പരിശീലത്തിനിറങ്ങിയ സഞ്ജുവിനെ കരഘോഷങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
സ്വന്തം തട്ടകത്തില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത് ആരാധകരെ കടുത്ത നിരാശയിലാക്കുന്നതാണ്. ഹൈദരാബാദിലെ ആദ്യ ട്വന്റി-ട്വന്റി മത്സരത്തില്‍ മാറ്റമില്ലാത്ത ഇലവനുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രോഹിത്, രാഹുല്‍, കോലി, പന്ത്, ശ്രേയസ് എന്ന ഇന്ത്യയുടെ ബാറ്റിംഗ് ഓഡറിലും മാറ്റമില്ല. തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച ബൗളര്‍ ഷമ്മിക്കും കാര്യവട്ടത്ത് അവസരമില്ല. കളിയില്‍ ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു.
Story highlights- sanju samson, india vs west indies, t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here