Advertisement

വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാകുന്നു

December 8, 2019
Google News 0 minutes Read

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഐശ്വര്യയാണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു.

സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാ ലോകത്തേക്ക് എത്തുന്നത്. 2003 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. 2015 ൽ നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. നാദിർഷ തന്നെ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായി.

പളുങ്ക്, മായാവി, ശിക്കാരി ശംഭു, വികടകുമാരൻ, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here