രാജ്യത്തെ 10 ഐഐടികളിലായി അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 27 വിദ്യാർത്ഥികൾ : ആർടിഐ

രാജ്യത്തെ 10 ഐഐടികളിലായി അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 27 വിദ്യാർത്ഥികളെന്ന് ആർടിഐ. ഇതിൽ ഒന്നാം സ്ഥാനം മദ്രാസ് ഐഐടിക്കാണ്. അഞ്ച് വർഷത്തിനിടെ ഇവിടെ മാത്രം ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം ഏഴാണ്.

ഡിസംബർ 2ന് ആർടിഐ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗർ നൽകിയ ആർടിഐക്ക് മറുപടിയായാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2014-2019 വർഷങ്ങളിൽ മരിച്ച വിദ്യാർത്ഥികളുടെ കണക്കാണ് ഇത്. ആദ്യ സ്ഥാനം മദ്രാസ് ഐഐടിക്ക് ലഭിച്ചപ്പോൾ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഐഐടി ഖരഗ്പൂരും മൂന്നാം സ്ഥാനത്ത് ഐഐടി ഡെൽഹിയും, ഐഐടി ഹൈദരാബാദുമാണ്.

അഞ്ച് വിദ്യാർത്ഥികളാണ് ഐഐടി ഖരഗ്പൂരിൽ ആത്മഹത്യ ചെയ്തത്. ഐഐടി ഡെൽഹിയിൽ നിന്നും ഐഐടി ഹൈദരാബാദിൽ നിന്നും മൂന്ന് വീതം വിദ്യാർത്ഥികളും, ഐഐടി ബോംബെയിൽ നിന്ന് രണ്ട് പേരും, ഐഐടി ഗുവാഹത്തി, ഐഐടി റൂർക്കി എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം വിദ്യാർത്ഥികളും ഈ കാലയളവിൽ ആത്മഹത്യ ചെയ്തു. വാരണാസിയി, ധൻബാദ്, കാൻപൂർ ഐഐടികളിൽ നിന്ന് ഒന്ന് വീതം വിദ്യാർത്ഥികളും ആത്മഹത്യ ചെയ്തിട്ടുണ്ട്.

കുട്ടികളിലെ ആത്മഹത്യാ പ്രവണത തടയാൻ എന്ന് നടപടിയാണ് എടുത്തതെന്ന ചോദ്യത്തിന് ഐഐടികളിൽ എല്ലാ സേവനവും ലഭ്യമാണെന്നും, സ്റ്റുഡന്റ് ഗ്രീവൻസ് സെൽ, ഡിസിപ്ലിനറി ആക്ഷൻ കമ്മിറ്റി, കൗൺസിലിംഗ് സെന്റർ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു മറുപടി.

 

Story Highlights – IIT, RTI, Suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top