‘താരസംഘടന ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം’; ഷെയ്ൻ വിഷയത്തിൽ മന്ത്രി എ കെ ബാലൻ

ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. പ്രശ്‌നം എഎംഎംഎ ഇടപെട്ട് രമ്യമായി പരിഹരിക്കുന്നതാകും ഉചിതമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ തത്കാലം വിഷയത്തിൽ ഇടപെടില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഷെയ്‌നുമായി വിഷയം ചർച്ച ചെയ്തിരുന്നു. കാര്യങ്ങൾ വഷളാക്കാതെ മുന്നോട്ട് പോകുന്നതായിരിക്കും നല്ലത്. ഷെയ്‌ന്റെ ഭാവി സിനിമാ മേഖലയുമായി ബന്ധപ്പെട്ടുള്ളതാണ്. സർക്കാരിന്റെ സഹായം ആവശ്യപ്പെട്ടാൽ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. മയക്കുമരുന്ന് ഉപയോഗം സിനിമാ വ്യവസായത്തെ നശിപ്പിക്കാൻ അനുവദിക്കില്ല. അങ്ങനെ സംഭവിച്ചാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
Story highlights- AMMA, A K balan, Shane nigam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here