തൃശൂർ കേച്ചേരിയിൽ ബാങ്ക് കവർച്ചാ ശ്രമം: മോഷ്ടാവ് ഓടി രക്ഷപ്പെട്ടു

തൃശൂർ കേച്ചേരിയിൽ ഇന്നലെ അർധരാത്രിയോട് കൂടി ബാങ്ക് കവർച്ചാ ശ്രമം. എസ്ബിഐയുടെ കേച്ചേരി ബ്രാഞ്ചിലാണ് സംഭവം നടന്നത്.
ജനലഴികൾ മുറിച്ച് മോഷ്ടാവ് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. അപായ അലാം കിട്ടിയതോടെ ബാങ്ക് മാനേജർ ബ്രാഞ്ചിലേക്കെത്തി ഷട്ടർ തുറക്കാൻ ശ്രമം നടത്തി. അതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
ബാങ്കിൽ നിന്ന് പണമോ മറ്റ് ഫയലുകളോ നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരടങ്ങുന്ന സംഘമെത്തി പരിശോധന നടത്തി.
ഇന്നലെ ചാലക്കുടിയിൽ ആക്‌സിസ് ബാങ്കിന്റെ എടിഎം കൗണ്ടറിലും മോഷണ ശ്രമം നടന്നിരുന്നു. ജില്ലയിൽ വിവിധയിടങ്ങളിൽ അടുത്തിടയായി നടക്കുന്ന ബാങ്ക് കവർച്ചാ ശ്രമങ്ങൾ അതീവ ഗൗരവത്തോടെയാണ് പൊലീസ് നോക്കിക്കാണുന്നത്.
trissur kecheri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here