Advertisement

ആറര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 63 കാരന് 10 വര്‍ഷം കഠിന തടവ്

December 10, 2019
Google News 1 minute Read

ആറര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 63 കാരന് 10 വര്‍ഷം കഠിന തടവ്. കാഞ്ഞങ്ങാട് സ്വദേശി എച്ച്എന്‍ രവീന്ദ്രനെയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷിച്ചത്. 2016 മെയ് ഒന്നിന് നടന്ന സംഭവത്തിലാണ് രവീന്ദ്രനെ കോടതി ശിക്ഷിച്ചത്.

അയല്‍വാസിയായ ആറര വയസുകാരിയെ നിര്‍ബന്ധിച്ച് വീട്ടില്‍ കൊണ്ടു പോയി രവീന്ദ്രന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. രവീന്ദ്രനെതിരായ പരാതി ശരിയാണെന്ന് കോടതി
കണ്ടെത്തി. പ്രതിക്ക് 10 വര്‍ഷം കഠിനതടവിനും, 15,000 രൂപ പിഴയുമാണ് കോടതി വിധിച്ച ശിക്ഷ. കേസില്‍ 16 സാക്ഷികളെ കോടതി വിസ്തരിച്ചു. 18 തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

Story Highlights- 63-year-old man, 10 years imprisonment,  raping six-year-old girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here