Advertisement

ദേശീയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനക്ക് വിരുദ്ധമെന്ന് കാന്തപുരം

December 10, 2019
1 minute Read

ദേശീയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനക്ക് വിരുദ്ധമാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ബിൽ കേന്ദ്രസർക്കാർ പുനഃപരിശോധിക്കണം.

സംസ്ഥാന സർക്കാർ ബില്ലില്‍ നയം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാന്തപുരം ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ട് ആശങ്ക അറിയിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read Also: ദേശീയ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

നേരത്തെ ദേശീയ പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കരുതെന്നും അതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഐഎൻഎൽ കേരളാ ഘടകം ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവരാണ് ഇക്കാര്യം ഉന്നയിച്ചത്. പശ്ചിമ ബംഗാൾ സർക്കാർ ഈ ദിശയിൽ തീരുമാനമെടുത്ത് കഴിഞ്ഞു. ഇത് മാതൃകയാക്കാൻ കേരളത്തിലെ സർക്കാർ തയ്യാറാകണം. എൽഡിഎഫിൽ വിഷയമുന്നയിക്കുമെന്നും നേതാക്കൾ പറഞ്ഞു.

ഇന്നലെയാണ് പൗരത്വ ഭേഭഗതി ബിൽ ലോക്‌സഭയിൽ പാസായത്. നാടകീയ രംഗങ്ങൾക്ക് ഒടുവിലായിരുന്നു ബില്ലിന്റെ പുനരവതരണത്തിന് ലോക്‌സഭയുടെ അനുമതി. ആഭ്യന്തരമന്ത്രി അമിത് ഷാ മേശപ്പുറത്ത് വച്ച ബില്ലിന്റെ അവതരണം സംബന്ധിച്ച് വാദ പ്രതിവാദങ്ങൾ ഉയർന്നു. ബിൽ മുസ്ലീം വിരുദ്ധമല്ലെന്ന് ബിൽ അവതരിപ്പിച്ച് അമിത് ഷാ വ്യക്തമാക്കി.

 

kanthapuram, citizenship amendment bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top