അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം കുത്തിയിരിപ്പ് സമരം നടത്തുന്നു

കൊല്ലം അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം കുത്തിയിരിപ്പ് സമരം നടത്തുന്നു. രാത്രി കാലങ്ങളില്‍ അഞ്ചല്‍ പൊലീസ് വീടുകളില്‍ അതിക്രമിച്ചു കടന്ന് ശല്യപ്പെടുത്തുന്നു എന്നാരോപിച്ചാണ് കുത്തിയിരിപ്പ് സമരം. കരുകോണ്‍ കുട്ടിനാട് പട്ടിക ജാതി കോളനിയിലുള്ളവരാണ് രാത്രി പൊലീസ് സ്റ്റേഷന് മുന്നില്‍ സമരവുമായി രംഗത്തെത്തിയത്.
രാത്രി ഒരു മണിക്കും രണ്ട് മണിക്കും വീട്ടിലെത്തി വാതിലില്‍ തട്ടി വിളിച്ച് പൊലീസ് ശല്യപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാരണമെന്താണെന്ന് പോലും തങ്ങള്‍ക്കറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. അമ്പലവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിന് ശേഷമാണ് പൊലീസ് വീടുകളില്‍ കയറി അക്രമം നടത്താന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here