Advertisement

കോട്ടയം ജില്ലയില്‍ കാര്‍ഷിക മേഖലയിലെ പദ്ധതികളുടെ തുക വകമാറ്റുന്നു

December 10, 2019
0 minutes Read

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം കോട്ടയം ജില്ലയില്‍ കാര്‍ഷിക മേഖലയിലെ പദ്ധതികളുടെ തുക വകമാറ്റുന്നു. 30 കോടിയുടെ പദ്ധതികളാണ് ഇതുവരെ നഷ്ടമായത്. കോട്ടയം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ 34 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക പദ്ധതികള്‍ക്കായി ജില്ലയിലാകെ വകയിരുത്തിയത്. ഇതില്‍ ചെലവഴിക്കപ്പെട്ടത് നാലുകോടി രൂപ മാത്രം.

കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പദ്ധതികള്‍ നടപ്പിലാക്കാതിരുന്നത്. ഇതോടെയാണ് സര്‍ക്കാര്‍ ഈ തുക വക മാറ്റാന്‍ തീരുമാനിച്ചത്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലിയിലെ നെല്‍കൃഷിക്ക് വേണ്ട ബണ്ട് നിര്‍മാണം ഉള്‍പ്പെടെയാണ് ഉപേക്ഷിക്കപ്പെട്ടത്. വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടല്‍ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top