Advertisement

ചിലിയില്‍ സൈനിക വിമാനം കാണാതായി

December 10, 2019
Google News 6 minutes Read

ചിലിയില്‍ 38 പേരുമായി പുറപ്പെട്ട ഹെര്‍ക്കുലിസ് സി 130 സൈനിക വിമാനം കാണാതായി. ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലെ സൈനിക താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് കാണാതായത്.

വിമാനത്തില്‍ 17 ക്രൂ അംഗങ്ങളും 21 സൈനികരുമുണ്ടയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലിയിലെ പ്രാദേശിക സമയം ഇന്നലെ വൈകീട്ട് 4.55-നാണ് പുന്റ അറീനയില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു

വിമാനം കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന് വ്യേമസേന വ്യക്തമാക്കി. താനും മന്ത്രിമാരും വ്യോമസേന ആസ്ഥാനത്ത് ഉണ്ടെന്നും, വിമാനം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ട്വിറ്ററിലൂടെ അറിയിച്ചു.

Story Highlights- Military plane, missing, Chile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here