വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയിലെന്തിന് വധശിക്ഷ?, പുനഃപരിശോധനാ ഹര്‍ജിയുമായി നിര്‍ഭയ പ്രതി

നിര്‍ഭയ കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ പ്രതി അക്ഷയ് സിംഗ് ഠക്കൂര്‍ സുപ്രിംകോടതിയില്‍ സമര്‍പിച്ച പുനഃപരിശോധനാ ഹര്‍ജിയിലാണ് ഡല്‍ഹി വായുമലിനീകരണം സംബന്ധിച്ച വിചിത്രവാദങ്ങളുന്നയിച്ചത്. ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു.
ഡല്‍ഹിയിലെ വായു മലിനീകരണം അടക്കം ചൂണ്ടിക്കാണിച്ചാണ് പ്രതിയുടെ പുനഃപരിശോധനാ ഹര്‍ജി. വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ആയുര്‍ദൈര്‍ഘ്യം കുറയുകയാണ്. ഇവിടുത്തെ വെള്ളം മുഴുവന്‍ വിഷാംശം നിറഞ്ഞതാണ്. ഇത് കാരണം ഈ ചെറിയ ജീവിതം വീണ്ടും ചെറുതായിക്കൊണ്ടിരിക്കുന്നു. പിന്നെ എന്തിനാണ് വധശിക്ഷയെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.
അക്ഷയ് സിംഗ് ഠാക്കൂര്‍, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരാണ് നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍. ഇവരില്‍ അക്ഷയ് സിങ് ഒഴികെയുള്ള പ്രതികള്‍ നേരത്തെ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിലൂടെ നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള നീക്കമാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.
Story Highlights- review petition, Supreme Court, Nirbhaya case.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here