Advertisement

കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരുടെ ലണ്ടന്‍ യാത്ര; സര്‍ക്കാര്‍ ധൂര്‍ത്തെന്ന് ചെന്നിത്തല

December 10, 2019
1 minute Read

കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരെ സര്‍ക്കാര്‍ ചിലവില്‍ വിദേശത്തുകൊണ്ടുപോകാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാര്‍ ധൂര്‍ത്തുമായി മുന്നോട്ടുപോവുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എഴുപത് സര്‍ക്കാര്‍ കോളജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരെയാണ് നേതൃപാടവത്തിനായി സര്‍ക്കാര്‍ ലണ്ടനിലേക്ക് അയക്കുന്നത്.

ലണ്ടനിലേക്ക് പോകുന്ന കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരില്‍ ഭൂരിപക്ഷവും എസ്എഫ്‌ഐ നേതാക്കളാണ്. യൂണിയന്‍ ചെയര്‍മാന്‍മാരുടെ ലണ്ടന്‍ യാത്ര സംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ ദിവസം കോളജ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിരുന്നു. കാര്‍ഡിഫ് സര്‍വകലാശാലയില്‍ പരിശീലനത്തിനായി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ചെയര്‍മാന്‍മാരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് വിവരം അടക്കം നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ഒന്നേകാല്‍കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിച്ചു നടത്തുന്ന യാത്ര ജനദ്രോഹമാണെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേക്ക് അയക്കുന്നത്. നേരത്തെ പദ്ധതിയെപ്പറ്റി ആലോചന തുടങ്ങിയപ്പോള്‍ തന്നെ സംഭവം വിവാദമായിരുന്നു. സംസ്ഥാന ഖജനാവില്‍ നിന്നാണ് യാത്രയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത്. നേതൃത്വ പാടവം മെച്ചപ്പെടുത്താന്‍ രാജ്യത്ത് തന്നെ വിവിധ പരീശീലനസ്ഥാപനങ്ങള്‍ ഉള്ളപ്പോഴാണ് ധൂര്‍ത്തെന്നാണ് പ്രതിപക്ഷ ആരോപണം.

Story Highlights-Protests,  college union chairmen overseas,  government expense

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top