വാഹന യാത്രികരെ ഭീതിയിലാഴ്ത്തി മൂന്നാര്‍ -ഉദുമല്‍പ്പേട്ട റോഡില്‍ കടുവകള്‍; വീഡിയോ

വാഹന യാത്രികരെ ഭീതിയിലാഴ്ത്തി മൂന്നാര്‍ -ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ കടുവകള്‍. ചിന്നാറിലാണ് കടുവകളെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ കോയമ്പത്തൂരില്‍ പോയി മടങ്ങി വരികയായിരുന്ന, മറയൂര്‍ സ്വദേശി ശക്തിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനത്തിന് മുമ്പിലാണ് രണ്ട് കടുവകള്‍ പ്രത്യക്ഷപ്പെട്ടത്.

വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ റോഡിന് നടുവിലൂടെ വാഹനത്തിനടുത്തേയ്ക്ക് വന്ന കടുവയുടെ ദൃശ്യം പകര്‍ത്തിയത് ശക്തിയാണ്. ചിന്നാര്‍ വന്യ ജീവ സങ്കേതത്തിന്റെ ഭാഗമായ എസ് വളവിന് താഴ്ഭാഗത്തായാണ് കടുവകള്‍ എത്തിയത്.

ചിന്നാര്‍ വന്യജീവി സങ്കേതത്തിനൊപ്പം ചേര്‍ന്ന് കിടക്കുന്ന ഇരവികുളം ദേശീയോദ്യാനം, തമിഴ്‌നാടിന്റെ ഭാഗമായ ആനമല ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളില്‍ നിരവധി കടുവയും പുലിയുമുണ്ട്. എന്നാല്‍ അപൂര്‍വമായേ ഇവ റോഡില്‍ പ്രത്യക്ഷപ്പെടാറുള്ളൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top