Advertisement

ജാര്‍ഖണ്ഡില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വെടിയേറ്റു മരിച്ചു; മരിച്ചവരില്‍ മലയാളിയും

December 10, 2019
Google News 0 minutes Read

ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. സിആര്‍പിഎഫിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് ആലുവ മുപ്പത്തടം സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍ (28), ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ ബൊക്കാറോയിലാണ് സംഭവം.

ഇലക്ഷന്‍ ഡ്യൂട്ടിക്കായാണ് ഇവര്‍ ജാര്‍ഖണ്ഡിലെത്തിയത്. സഹപ്രവര്‍ത്തകനായ ദീപേന്ദര്‍ യാദവാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇരുവരെയും ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവസമയത്ത് ദീപേന്ദര്‍ യാദവ് മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here