പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടുമെത്തുന്നു; ‘വെള്ളം ദ എസൻഷ്യൽ ഡ്രിങ്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഫുട്‌ബോൾ താരം വി പി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റന് ശേഷംസംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ‘വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക്’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ തിരക്കഥയൊരുക്കിയത് പ്രജേഷ് സെൻ തന്നെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, സംയുക്ത മേനോൻ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.ജയസൂര്യയും സംയുക്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, ബാബു അന്നൂർ, നിർമൽ പാലാഴി, ശ്രീലക്ഷ്മി, സ്‌നേഹ പാലേരി, പ്രിയങ്ക, ജോണി ആന്റണി, ജിൻസ് ഭാസ്‌കർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവരും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ മനു പി. നായരും ജോൺ കുടിയാൻമലയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സെൻട്രൽ പിക്‌ച്ചേഴ്‌സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
Story highlights- prajesh sen, jayasurya, vellam the essential drink
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here