Advertisement

വയനാട് കിൻഫ്രാ പാർക്കിൽ വൻ തീപിടുത്തം; ആളപായമില്ല

December 11, 2019
1 minute Read

വയനാട്ടിൽ കിൻഫ്രാ പാർക്കിൽ വൻ തീ പിടുത്തം. രാത്രി 8.45ഓടെയാണ് തീപിടുത്തമുണ്ടായത്. കിൻഫ്ര വ്യവസായ പാർക്കിലെ ‘വെർഗോ എക്‌സ്‌പോർട്‌സ്’ എന്ന സ്‌പോഞ്ച് നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

തീപിടുത്തത്തിൽ സ്‌പോഞ്ച് കയറ്റി കൊണ്ടിരുന്ന രണ്ട് ലോറികൾ പൂർണമായും കത്തിനശിച്ചു. തീ പടർന്നു പിടിക്കുന്നത് കണ്ടു സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ ഓടി മാറിയതിനാൽ ആളപായമില്ല. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, താമരശ്ശേരി, മുക്കം, നരിക്കുനി, തുടങ്ങിയ സ്ഥലങ്ങളിലെ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. രാത്രി പത്തരയോടെയാണ് ആണ് ഈ നിയന്ത്രണ വിധേയമായത്. 8 കോടിയുടെ നാശ നഷ്ടം കണക്കാക്കുന്നു. ദേശീയപാതയുടെ സമീപത്താണ് കിൻഫ്ര വ്യവസായ പാർക്ക് സ്ഥിതി ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top