മുംബൈയില്‍ വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര

വിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് 67 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. തിരുവനന്തപുരത്തേറ്റ പ്രഹരത്തിന് മറുപടി പറയുകയായിരുന്നു മുംബൈയില്‍ ഇന്ത്യ. രോഹിത് ശര്‍മയും കെഎല്‍ രാഹുലും ക്യാപ്റ്റന്‍ വിരാട് കോലിയും കൂടി അടിച്ചു ബൗണ്ടറി കടത്തിയപ്പോള്‍ നിര്‍ണായക മൂന്നാം ട്വാന്റി-ട്വാന്റിയില് ഇന്ത്യക്ക് കൂറ്റന്‍ ജയം. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 240/3, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 173/8.
ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനായി എത്തിയ വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റിംഗ് നിരയ്ക്ക് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്ക്കാനായില്ല. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍, ഷാമി, കുല്‍ദീപ്, ചാഹര്‍ തുടങ്ങിയവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലെ താളം കണ്ടെത്തി. ഇരുപത് ഒവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 240 റണ്‍സെടുത്തു. കെഎല്‍ രാഹുല്‍ (91), രോഹിത് ശര്‍മ (71), വിരാട് കോലി (70) തുടങ്ങിയവരുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 19-ാം ഓവറില്‍ പൊള്ളാര്‍ഡിന്റെ ആദ്യ രണ്ട് പന്തും സിക്സര്‍ പറത്തി കോലി 21 പന്തില്‍ ഫിഫ്റ്റി തികച്ചു. രോഹിത്ത് 23 പന്തില്‍ സ്റ്റൈലായി ഫിഫ്റ്റി തികച്ചത്. കെഎല്‍ രാഹുല്‍ 29 ഫിഫ്റ്റി 50 പിന്നിട്ടു. ജയത്തോടെ മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.
Story Highlights- India beat West Indies by 67 runs in 3rd T20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here