Advertisement

മാരുതി സുസുക്കി വാഹന ഉത്പാദനം വര്‍ധിപ്പിച്ചു

December 11, 2019
Google News 1 minute Read

രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഉത്പാദനം വര്‍ധിപ്പിച്ചു. 2018-ല്‍ നിന്നും 4.33% അധിക ഉല്‍പ്പാദനമാണ് 2019-ല്‍ മാരുതി സുസുക്കി വര്‍ധിപ്പിച്ചത്.2019 നവംബറില്‍ 1,41,834 യൂണിറ്റ് വാഹനങ്ങളാണ് നിര്‍മിച്ചത്. 2018 നവംബറില്‍ 1,35,946 യൂണിറ്റുകളായിരുന്നു ഉത്പാദനം. യാത്രാ വാഹനങ്ങളുടെ ഇനത്തില്‍ 3.67% വളര്‍ച്ചയാണുണ്ടായത്. 1,34,149 ല്‍ നിന്ന് 1,39,084 യൂണിറ്റുകളിലേക്ക് നിര്‍മാണം ഉയര്‍ന്നു.

യൂട്ടിലിറ്റി വാഹനങ്ങളായ വിറ്റാര ബ്രേസ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നിവയ്ക്ക് 18% വര്‍ധനയുണ്ടായി. 23,038 ല്‍ നിന്ന് 27,187 ലേക്ക് ഉത്പാദനം വര്‍ധിച്ചു. ഇടത്തരം സെഡാനായ സിയാസ് (1,460 ല്‍ നിന്ന് 1,830 ലേക്ക്), ലഘു വാണിജ്യ വാഹനമായ സൂപ്പര്‍ കാരി (1,797 ല്‍ നിന്ന് 2,750) എന്നിവയുടെയും ഉല്‍പ്പാദനം കഴിഞ്ഞ നവംബറിനെയപേക്ഷിച്ച് ഉയര്‍ന്നു.

അതേസമയം ചെറിയ, കോംപാക്റ്റ് വിഭാഗം കാറുകളായ ഓള്‍ട്ടോ, വാഗണ്‍ ആര്‍, സെലേരിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഇടിവ് തുടര്‍ന്നു. 2018 നവംബറിലെ 30,129 യൂണിറ്റുകളില്‍ നിന്ന് 20.16% ഇടിഞ്ഞ് ഉല്‍പ്പാദനം 24,052 യൂണിറ്റുകളിലെത്തി.
2019 സെപ്റ്റംബറില്‍ മാരുതി സുസുക്കി ഇന്ത്യയ്ക്ക് ആകെ ഉത്പാദനത്തിന്റെ 17.48 ശതമാനമാണ് കുറച്ചത്. ഒക്ടോബറിലും 20.7 ശതമാനം കുറച്ചതോടെ ഉത്പാദനം 1,19,337 യൂണിറ്റുകളിലേക്ക് എത്തിയിരുന്നു.

Story Highlights- Maruti Suzuki Increases Vehicle Production

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here