Advertisement

43 ശതമാനം കയറ്റുമതി; റെക്കോർഡിട്ട് മാരുതി സുസുക്കി

April 1, 2025
Google News 2 minutes Read

റെക്കോർഡ് കയറ്റുമതി രേഖപ്പെടുത്തി മാരുതി സുസുക്കി. കഴിഞ്ഞ സാമ്പത്തിക വർഷം 3,32,585 യുണിറ്റുകളാണ് രാജ്യത്ത് നിന്ന് കയറ്റി അയച്ചത്. രാജ്യത്തെ മൊത്തം വാഹന കയറ്റുമതിയുടെ 43 ശതമാനം മാരുതി സുസുക്കിയുടേതാണ്. 2024 സാമ്പത്തിക വർഷത്തേതിനേക്കാൾ 17.5 ശതമാനം വളർച്ചയാണിത്. 2,83,067 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിരുന്നത്.

2024-25 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത മോഡലുകൾ ഫ്രോങ്ക്‌സ്, ജിംനി, ബലേനോ, സ്വിഫ്റ്റ്, ഡിസയർ എന്നിവയാണ്. ദക്ഷിണാഫ്രിക്ക, സൗദി, ചിലി, ജപ്പാൻ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് മാരുതിയുടെ അ‍ഞ്ച് വിപണികൾ. ‘സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ ദർശനവുമായി യോജിച്ച് റെക്കോർഡ് കയറ്റുമതി നേടി. ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന കയറ്റുമതിക്കാരൻ എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചു’ മാരുതി സുസുക്കി ഇന്ത്യ എംഡിയും സിഇഒയും ഹിസാഷി തകേച്ചി പറഞ്ഞു.

ആഗോള ഉല്പാദന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ വളർന്നുവരുന്നതിന് ഇത് തെളിവാണെന്ന് ഹിസാഷി തകേച്ചി പറഞ്ഞു. ഭാരത് മൊബിലിറ്റി ഗ്ലോബൽ ഓട്ടോ എക്‌സ്‌പോയിൽ പ്രഖ്യാപിച്ചതുപോലെ സുസുക്കിയുടെ ബിഇവി, ഇ വിറ്റാര എന്നിവയുടെ ആഗോള നിർമാണ കേന്ദ്രമാണ് ഇന്ത്യയെന്ന് അദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിലേക്ക് 17 മോഡലുകൾ ചെയ്യുന്ന കമ്പനി 2024 നവംബറിൽ 3 ദശലക്ഷം കയറ്റുമതി ലക്ഷ്യം നേടിയിരുന്നു.

Story Highlights : Maruti Suzuki Reports Highest-Ever Sales In FY24-25

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here