മദ്യലഹരിയില്‍ ഭാര്യയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് മുഖത്ത് കുത്തിപ്പരുക്കേല്‍പ്പിച്ചു; കോഴിക്കോട് യുവാവിനെതിരെ കേസ്

കോഴിക്കോട് താമരശേരിയില്‍ മദ്യലഹരിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് മനോജിനെതിരെ കേസ് എടുത്തു. ഇന്നലെയാണ് കട്ടിപ്പാറ സ്വദേശിയായ നിഷയെ ഭര്‍ത്താവ് കുത്തി പരുക്കേല്‍പ്പിച്ചത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. (kozhikode drunkard husband stabbed wife)
ഇന്നലെ വൈകീട്ട് അഞ്ച് മണിക്കാണ് യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണമുണ്ടായത്. മദ്യലഹരിയില്‍ നിഷയുടെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം മുഖത്ത് കുത്തുകയായിരുന്നു. കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ നിഷയുടെ കൈയ്ക്കും പരുക്കേറ്റിരുന്നു. മനോജ് തന്നെയാണ് പിന്നീട് നിഷയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. പിന്നീട് അവിടെ നിന്ന് മുങ്ങിയ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
മദ്യലഹരിയില്‍ ഇയാള്‍ മുന്‍പും ഭാര്യയെ മര്‍ദിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. താമരശ്ശേരി പൊലീസാണ് ഇപ്പോള്‍ മനോജിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള് ഊര്‍ജിതമായി നടക്കുന്നതായും പൊലീസ് അറിയിച്ചു.
Story Highlights : kozhikode drunkard husband stabbed wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here